കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് ഇത്തവണ ഓണ്‍ലൈനില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

By Staff Reporter, Malabar News
COCON 2020 _ Malabar News
COCON 2020
Ajwa Travels

കൊച്ചി: ഇത്തവണത്തെ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സൈബര്‍ സുരക്ഷാ രംഗത്തെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഫറന്‍സാണിത്. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത് ഇത്തവണ സെപ്റ്റംബര്‍ 18 നും 19 നും ഓണ്‍ലൈന്‍ വഴിയാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.

സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഉണ്ടാകുന്ന ഏറ്റവും പുതിയ കണ്ടു പിടിത്തങ്ങള്‍ രാജ്യത്തെ സൈബര്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പഠിക്കുന്നതിനും അതിനുള്ള സാങ്കേതികത്വം വേഗത്തില്‍ ലഭിക്കുന്നതിനും വേണ്ടിയാണ് കോണ്‍ഫറന്‍സ് നടത്തിവരുന്നത്.

കഴിഞ്ഞ 12 വര്‍ഷങ്ങളായി കേരളത്തില്‍ വച്ച് നടത്തി വരുന്ന കോണ്‍ഫറന്‍സില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് എത്തിച്ചേരാറ്.  3000ത്തിലധികം പേര്‍ പ്രതിവര്‍ഷം കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതായാണ് കണക്ക്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായാണ് ഇത്തവണ കോണ്‍ഫറന്‍സ് ഓണ്‍ലൈനില്‍ നടത്തുന്നത്. കൂടാതെ ഇത്തവണ കൊക്കൂണ്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും –India.c0c0n.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE