ബിവറേജസിലെ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി

By News Desk, Malabar News
LOQUOR SALE IN WAYANAD
Ajwa Travels

കൊല്ലം: ബിവറേജസ് ഷോപ്പിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. എഴുകോൺ ബിവറേജസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് പരാതി നൽകിയിരിക്കുന്നത്.

പരാതിയെ തുടർന്ന് ബിവറേജസിൽ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാർ കൂടുതലായി വാങ്ങുന്ന ഒൻപത് ഇനം മദ്യങ്ങളുടെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോ എന്ന് വ്യക്‌തമാകൂ. പരാതിയെ തുടർന്ന് ബിവറേജസ് ഇന്നലെ തുറന്നില്ല.

കുറച്ച് ദിവസം മുൻപ് വാങ്ങിയ മദ്യമാണ് യുവാവ് സുഹൃത്തിനോടൊപ്പം കുടിച്ചത്. അന്ന് വൈകിട്ട് തന്നെ കാഴ്‌ചക്ക് പ്രശ്‌നമായി. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളേജ് വിഭാഗത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇയാൾ.

എന്നാൽ, യുവാവിന്റെ കൂടെ മദ്യപിച്ച സുഹൃത്തിനോ ഇതേ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവർക്കോ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതർ വ്യക്‌തമാക്കി. എക്‌സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണർ ബി സുരേഷ്, അസി.കമ്മീഷണർ വി റോബർട്ട്, സിഐപി എ സഹദുള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Most Read: എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരമില്ല; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE