ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ

By Trainee Reporter, Malabar News
Beverages In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ. ഈ മാസം 30ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാണ് യൂണിയന്റെ ആവശ്യം.

ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിട്ടതാണെന്നും യൂണിയനുകൾ പറയുന്നു. കെഎസ്‌ബിസി ബോർഡ് 2021 ജൂൺ 23ന് ശമ്പള പരിഷ്‌കരണം ഫയൽ അംഗീകരിച്ചു സർക്കാരിനെ അറിയിച്ചപ്പോൾ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്‌ധ സമിതി റിപ്പോർട് അംഗീകരിച്ചാൽ മതി എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെഎസ്‌ബിസി പത്രക്കുറിപ്പിൽ പറയുന്നു.

Most Read: കെ സുധാകരനെതിരെ കേസ്; ഇഡി അന്വേഷിക്കും- ക്രൈം ബ്രാഞ്ചിൽ നിന്ന് വിവരങ്ങൾ തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE