എന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ; എങ്കിലും പറയും, യുപിയിൽ ഓക്‌സിജൻ അടിയന്തരാവസ്‌ഥയുണ്ട്; പ്രിയങ്ക

By Desk Reporter, Malabar News
priyanka-gandhi
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് പറയുന്നവർക്കെതിരെ കേസ് എടുക്കുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പറ്റുമെങ്കിൽ തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിക്കോളൂ എന്നു പറഞ്ഞ പ്രിയങ്ക, യുപിയിൽ ഓക്‌സിജൻ അടിയന്തരാവസ്‌ഥയുണ്ട് എന്ന മുൻ ആരോപണം ആവർത്തിച്ചു.

ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. “മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്‌ഥയുണ്ട്. നിങ്ങള്‍ക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേല്‍ നടപടിയെടുക്കുകയോ ചെയ്യാം. എന്നാല്‍ ദൈവത്തെയോര്‍ത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം,”- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വാർത്തകൾ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചുകെട്ടുമെന്നും ആയിരുന്നു യോഗി ആദിത്യനാഥിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക രംഗത്ത് എത്തിയിരിക്കുന്നത്.

യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ആയിരുന്നെന്നും സംസ്‌ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നുമായിരുന്നു യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം നിറച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നതെന്നും യോഗി ആരോപിച്ചിരുന്നു.

Also Read:  ‘കുടുംബം കോവിഡിനെതിരായ പോരാട്ടത്തിൽ, അവർക്കൊപ്പം നിൽക്കണം’; ഐപിഎല്ലില്‍ നിന്ന് പിൻമാറി അശ്വിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE