മണിപ്പൂരിൽ സംഘർഷം രൂക്ഷം; രാഹുൽ ഇന്ന് കലാപബാധിത മേഖലകൾ സന്ദർശിക്കും

അതേസമയം, രാഹുൽ ഗാന്ധിയുടെ റോഡ് മാർഗമുള്ള യാത്രയിൽ മണിപ്പൂർ പോലീസ് എതിർപ്പ് അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പോലീസ് വിലയിരുത്തൽ.

By Trainee Reporter, Malabar News
rahul gandhi
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപബാധിത മേഖലകൾ സന്ദർശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുൽ ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്. അതേസമയം, രാഹുൽ ഗാന്ധിയുടെ റോഡ് മാർഗമുള്ള യാത്രയിൽ മണിപ്പൂർ പോലീസ് എതിർപ്പ് അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പോലീസ് വിലയിരുത്തൽ.

ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദർശിക്കാൻ കഴിയാത്ത ക്യാമ്പുകളിലാകും രാഹുൽ ഇന്ന് എത്തുക. മെയ്‌തെയ് വിഭാഗത്തിന്റെ ബിഷ്‌ണുപുരിലെ രണ്ടു ക്യാമ്പുകൾ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഗ ഉൾപ്പടെയുള്ള 17 വിഭാഗങ്ങളുമായും രാഹുൽ ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇന്നലെ കാങ്പോകിൽ വെടിവെപ്പുണ്ടായി രണ്ടുപേർ കൊല്ലപ്പെട്ടതിന്റെ കൂടി പശ്‌ചാത്തലത്തിൽ മണിപ്പൂരിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

ഇന്നലെ രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇംഫാലിൽ ഉള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. കലാപം നടക്കുന്ന മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ആയുധധാരികൾ ഉണ്ടെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പോലീസ് നിലപാട് അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകരും പോലീസുമായി വാക്കുതർക്കവും ഉണ്ടായി.

Most Read: വിവാഹ ദിവസം ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE