വിവാഹ ദിവസം ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

പല്ലശന സ്വദേശികളായ സച്ചിന്റെയും സജ്‌ലയുടെയും വിവാഹദിവസം ഉണ്ടായ വിചിത്രമായ ആചാരമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. വിവാഹശേഷം വധു, വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിപ്പിച്ചത്. അയൽവാസിയാണ് ഇത് ചെയ്‌തത്‌.

By Trainee Reporter, Malabar News
pallashana wedding day incident
Ajwa Travels

പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. വിഷയത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട് നൽകാൻ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

പല്ലശന സ്വദേശികളായ സച്ചിന്റെയും സജ്‌ലയുടെയും വിവാഹദിവസം ഉണ്ടായ വിചിത്രമായ ആചാരമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. വിവാഹശേഷം വധു, വരന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഇരുവരുടെയും തല തമ്മിൽ കൂട്ടിയിടിപ്പിച്ചത്. അയൽവാസിയാണ് ഇത് ചെയ്‌തത്‌.

ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അപ്രതീക്ഷിതമായി തല തമ്മിൽ കൂട്ടിയിടിച്ചതിൽ വരനും വധുവും പകച്ചു നിൽക്കുന്നതും വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ, ഇത്തരം പ്രാകൃതമായ ആചാരങ്ങൾ കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നാണ് പലരും പ്രതികരിക്കുന്നത്. വിവാഹ ദിവസം വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടിലേക്ക് കയറണമെന്നാണ് നാട്ടുകാരുടെ വിശദീകരണം.

Most Read: ‘ഓപ്പറേഷൻ തിയേറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്’; ഹിജാബ് വിഷയത്തിൽ ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE