ഇടുക്കി: ശാന്തമ്പാറയിലും കോൺഗ്രസിന് തിരിച്ചടി. അംഗൻവാടി എംപ്‌ളോയേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന ട്രഷററും ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പിഎസ് ഫാത്തിമ രാജിവെച്ചു. കോൺഗ്രസ് സ്‌ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു രാജി. പാർട്ടി വിട്ട ഫാത്തിമ സിപിഎമ്മിൽ ചേർന്നു.
അംഗൻവാടി എംപ്‌ളോയേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന ട്രഷറർ, ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്‌ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ചുവെന്നും ഇനി മുതൽ സിപിഎമ്മിനൊപ്പം നിന്ന് ഇടതു മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഫാത്തിമ വ്യക്‌തമാക്കി.
ശാന്തമ്പാറ ഏരിയാ കമ്മിറ്റിയിൽ എത്തിയ ഫാത്തിമയെ പതാക കൈമാറി സിപിഎം പ്രവർത്തകർ സ്വീകരിച്ചു. കോൺഗ്രസിന്റെ സർവ നാശത്തിന്റെ സൂചനയാണ് കേരളത്തിന്റെ വിവിധ മേഖലകളിലുള്ള കോൺഗ്രസ് പ്രവർത്തകർ രാജിവെച്ച് ഇടതുമുന്നണിയിലേക്ക് വരുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഎൻ മോഹനൻ പറഞ്ഞു. എന്നാൽ, ഫാത്തിമയുടെ രാജിയുമായി ബന്ധപ്പെട്ട കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ