‘കോണ്‍ഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു’; പാര്‍ട്ടി വിടാനൊരുങ്ങി സുരേഷ് ബാബുവും

By Staff Reporter, Malabar News
pm suresh babu
പിഎം സുരേഷ് ബാബു
Ajwa Travels

കോഴിക്കോട്: കോണ്‍ഗ്രസ് വിടാൻ ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ നേതാവുമായ പിഎം സുരേഷ് ബാബു. കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ബാബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന ദേശീയ നേതാവ് പിസി ചാക്കോയുമായി നേരത്തേ പാര്‍ട്ടി വിടുന്നത് സംസാരിച്ചിരുന്നു എന്നും പറഞ്ഞു.

കോണ്‍ഗ്രസിന് ദേശീയതലത്തില്‍ നേതൃത്വമില്ലാതായെന്ന് സുരേഷ് ബാബു പറഞ്ഞു. അതേസമയം എന്‍സിപിയില്‍ വരണമെന്ന് ചാക്കോ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി തന്നെ വന്ന് കണ്ടിരുന്നുവെന്നും വ്യക്‌തമാക്കി.

‘പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വവുമായി മാനസികമായി അകന്നു. പാര്‍ട്ടി വിട്ടാല്‍ എന്തു ചെയ്യണമെന്ന കാര്യം പിന്നീട് ആലോചിക്കും’; സുരേഷ് ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം കെപിസിസി ഉപാധ്യക്ഷ കെസി റോസകുട്ടി ടീച്ചറും കോണ്‍ഗ്രസ് വിട്ടിരുന്നു. ഇപ്പോൾ സുരേഷ് ബാബു കൂടി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതോടെ മലബാറില്‍ കോണ്‍ഗ്രസിന് തലവേദന ഇരട്ടിയാകും.

Read Also: ‘കലാപ ശ്രമം’; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE