പരിയാരത്തെ സിന്തറ്റിക് ട്രാക്ക് നിർമാണം 19ന് തുടങ്ങും

By Staff Reporter, Malabar News
synthetic-athletic-track
Representational Image
Ajwa Travels

കണ്ണൂർ: ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തി 19ന് തുടങ്ങും. ഏഴു കോടി രൂപ ചിലവിട്ട് 400 മീറ്റർ സിന്തറ്റിക്‌ ട്രാക്കും, എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 58 ലക്ഷം രൂപ ചിലവഴിച്ച് ഫുട്ബോൾ ഫീൽഡുമാണ് നിർമിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനോൽഘാടനം 19ന് പകൽ 3.30ന്‌ കായിക വകുപ്പ്‌ മന്ത്രി ഇപി ജയരാജൻ ഓൺലൈനായി നിർവഹിക്കും .

ഐഎഎഎഫ് സ്‌റ്റാൻഡേർഡ് 8 ലൈൻ സിന്തറ്റിക്ക് ട്രാക്ക്, ജമ്പിങ്‌ പിറ്റ്, ട്രാക്കിന്റെ സുരക്ഷക്കായുള്ള ഫെൻസിങ്‌, കാണികൾക്കായുള്ള പവിലിയൻ, കായിക താരങ്ങൾക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ്‌ റൂം, ബാത്ത്റൂം, ‌എന്നിവക്കായി ഏഴ് കോടി രൂപയും നാച്വറൽ ഗ്രാസോടുകൂടിയുള്ള ഫുട്ബോൾ ഫീൽഡിനായി 58 ലക്ഷം രൂപയുമാണ് നീക്കിവച്ചിരിക്കുന്നത്. ഉൽഘാടന പരിപാടിക്കായി സംഘാടക സമിതി രൂപീകരിച്ചു.

Read Also: കാപ്പനെ നേരിടാൻ പാലായിൽ പദയാത്രയുമായി ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE