തുടർച്ചയായി ബാങ്കുകൾ അവധി; സമൂഹ മാദ്ധ്യമ പ്രചാരണം തെറ്റ്

By News Desk, Malabar News
Banks-Kerala
Rep. Image
Ajwa Travels

കോട്ടയം: തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നാണ് പ്രചാരണം. എന്നാൽ, മാർച്ച് അവസാനത്തെ മൂന്ന് ദിവസവും ബാങ്കുകളും ബാങ്കിങ് ഇടപാടുകളും തടസമില്ലാതെ പ്രവർത്തിക്കും.

മാർച്ച് 27 നാലാം ശനിയാഴ്‌ച ആയതിനാൽ പതിവ് പോലെ ബാങ്കുകൾക്ക് അവധി ആയിരിക്കും. പിറ്റേന്ന് ഞായറാഴ്‌ച ആയതിനാൽ അന്നും അവധിയാണ്. 29, 30, 31 തീയതികളിൽ ബാങ്കിങ് ഇടപാടുകൾക്ക് തടസമില്ല. 29ന് ഹോളി ആയതിനാൽ ബാങ്കുകൾക്ക് അവധിയെന്ന പ്രചാരണവും തെറ്റാണ്. ഹോളി ആഘോഷിക്കുന്ന സംസ്‌ഥാനങ്ങളിൽ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകൾക്ക് ഇത് ബാധകമല്ല.

മാർച്ച് 31ന് ഓൾ ഇന്ത്യ ബാങ്കിങ് എംപ്‌ളോയീസ് അസോസിയേഷൻ ഫെഡറൽ ബാങ്കിൽ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഫെഡറൽ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ഇടപാടുകളെയും ബാധിക്കില്ല. മറ്റ് സംഘടനകൾ പണി മുടക്കലിലില്ല.

ബാങ്കുകളുടെ വാർഷിക കണക്കെടുപ്പിന്റ അവധി ഏപ്രിൽ ഒന്നിന് മാത്രമാണ്. ഏപ്രിൽ രണ്ട് ദുഃഖവെള്ളിയാഴ്‌ച അവധിയാണ്. ഏപ്രിൽ മൂന്നിന് ബാങ്കുകൾ പ്രവർത്തിക്കും.

Also Read: പ്രതിപക്ഷ എംഎൽഎമാർക്ക് പോലീസ് മർദ്ദനം; നിതീഷിനെതിരെ തേജസ്വി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE