പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മർദ്ദനത്തെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്‌റ്റീഫനാ(40)ണ് കൊല്ലപ്പെട്ടത്.
കരാറുകാരായ സുരേഷ്, ആൽബിൻ ജോസ് എന്നിവരാണ് സ്‌റ്റീഫനെ മർദ്ദിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സ്‌റ്റീഫനെ പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Most Read: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിന് എതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ