കൊറോണിൽ കിറ്റ്; ബാബ രാംദേവിന് സമൻസ് അയച്ച് ഡെൽഹി ഹൈക്കോടതി

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: യോ​ഗാ ഗുരു ബാബ രാംദേവിന് ഡെൽഹി ഹൈക്കോടതി സമൻസ് അയച്ചു. ഡെൽഹി മെഡിക്കല്‍ അസോസിയേഷൻ (ഡിഎംഎ) സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്‌ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ പ്രസ്‌താവനകള്‍ രാംദേവിന്റെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിർദ്ദേശിച്ചു. ഡിഎംഎയുടെ ഹരജിയിൽ പ്രതികരണം നൽകാനും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു.

കൊറോണില്‍ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആണ് ഡിഎംഎയുടെ വാദം.

അലോപ്പതിക്കെതിരെയുള്ള രാംദേവിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പോലീസില്‍ പരാതി നല്‍കിയിരുന്നു. അലോപ്പതി വിഡ്‌ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു രാംദേവിന്റെ വിവാദ പ്രസ്‌താവന. ഇതിന് ദിവസങ്ങള്‍ക്കു ശേഷമാണ് രാംദേവിന് എതിരെ ഡിഎംഎ ഹരജിയുമായി കോടതിയെ സമീപിച്ചത്.

Kerala News:  കൊടകര കുഴൽപ്പണക്കേസ്; ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE