അഴിമതിക്കാർ ജയിലിൽ കിടക്കും; ചിരാഗ് പാസ്വാന്‍

By Syndicated , Malabar News
Chirag _Paswan_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍. കടുത്ത അഴിമതി ആരോപണമാണ് നിതീഷ് കുമാറിനെതിരെ ചിരാഗ് ഉന്നയിച്ചത്. താന്‍ അധികാരത്തില്‍ വന്നാല്‍ അഴിമതിക്ക് കൂട്ടുനിന്ന ഓരോരുത്തരേയും ജയിലിലേക്ക് അയച്ചിരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

‘വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ സത്യസന്ധത പുലര്‍ത്തണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിതീഷ്-ബി ജെ പി സഖ്യ സര്‍ക്കാരില്‍ അഴിമതികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞങ്ങള്‍ അധികാരത്തില്‍ എത്തുന്ന മാത്രയില്‍ നിതീഷിന്റെ ഓരോ പദ്ധതിയെ കുറിച്ചും അന്വേഷിക്കും കുറ്റക്കാരെ ജയിലില്‍ അടച്ചിരിക്കും’- നിതീഷ് കുമാറിന്റെ ‘സാത് നിശ്‌ചയ്’ (ഏഴ് വാഗ്‌ദാനങ്ങള്‍) പദ്ധതി ചൂണ്ടിക്കാട്ടി ചിരാഗ് പറഞ്ഞു. നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് ചിരാഗ് പാസ്വാന്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചത്.

Read also: പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE