ഡെൽഹി: പ്രതിപക്ഷ ഐക്യ ചർച്ചക്കായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹം ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് കുമാർ ശ്രമം തുടങ്ങി. പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്കായി നിതീഷ് കുമാർ ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ലക്‌നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും നിതീഷ് കുമാർ ചർച്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മ ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍.
മല്ലികാർജ്ജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും ഡെൽഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്‌ചയില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി ചർച്ച നടത്താന്‍ ബിഹാർ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
പിന്നാലെ നിതീഷ് കുമാർ ഇടത് പാർട്ടികളും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ചർച്ച നടത്തി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ തൃണമൂല്‍, സമാജ്‍വാദി പാര്‍ട്ടികളെ കൂടി ഐക്യത്തിന്റെ ഭാഗമാക്കാനുള്ള ചർച്ചകള്‍ നടക്കാന്‍ പോകുന്നത്.
Malabar News: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; ഒരാൾ അറസ്‌റ്റിൽ