പ്രതിരോധം വർധിപ്പിക്കാൻ കൊവാക്‌സിൻ ബൂസ്‌റ്റർ ഡോസ്; പരീക്ഷണം ആരംഭിച്ചു

By Trainee Reporter, Malabar News
Covaxin
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് പരീക്ഷണം ആരംഭിച്ചു. കോവിഡിനെതിരായ പ്രതിരോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കൊവാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് പരീക്ഷണം ആരംഭിച്ചത്.

6 മാസങ്ങൾക്ക് മുൻപ് കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ളിനിക്കൽ പരീക്ഷണ ഘട്ടത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ 9 ഇടങ്ങളിലായി നടക്കുന്ന പരീക്ഷണത്തിന്റെ കാലാവധി 6 മാസമാണ്. ചെന്നൈയിൽ ഇതിനോടകം 7 പേർ കൊവാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.

കോവിഡിനെതിരായ പ്രതിരോധം വർധിപ്പിക്കാനായാണ് ബൂസ്‌റ്റർ ഡോസ് എടുക്കുന്നത്. ഈ ഡോസ് ഫലവത്താകുകയോ ആവാതിരിക്കുകയോ ചെയ്യാം. വിശദമായ പഠനത്തിന് ശേഷം ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കുമെന്ന് ഡെൽഹി എയിംസിൽ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഡോ. സഞ്‌ജയ് റായ് അറിയിച്ചു. ബൂസ്‌റ്റർ ഡോസിന്റെ ദീർഘകാല പ്രതിരോധം, സുരക്ഷ, പ്രതികരണം എന്നിവ നിരീക്ഷിക്കാനാണ് ഈ പരീക്ഷണമെന്നും സഞ്‌ജയ് റായ് വ്യക്‌തമാക്കി.

Read also: വിമാനത്തിനുള്ളിൽ വിവാഹം; പങ്കെടുത്തത് 160 പേർ; മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE