കോവിഡ് വ്യാപനം രൂക്ഷം; വീണ്ടും സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
CM Called Another meeting
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. നാലാം തവണയാണ് കോവിഡ് വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുന്നത്.

കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. തലസ്ഥാനത്തിന് പുറമേ എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.

Also Read: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് സ്ഥിരീകരിച്ചു

ലോക് ഡൗണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് സര്‍വ കക്ഷി യോഗത്തിന്റെ ഉദ്ദേശം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പ്രതിപക്ഷം തയാറാണെന്നും അദ്ദേഹം അറിയിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE