കോവിഡ്; കോഴിക്കോട് ജില്ലയിൽ 602 പുതിയ കേസുകൾ

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോർട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,587 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്‌എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 659 പേര്‍ കൂടി രോഗമുക്‌തി നേടി ആശുപത്രി വിട്ടു. അഴിയൂര്‍, കട്ടിപ്പാറ, മണിയൂര്‍ എന്നിവിടങ്ങളിലേക്ക് വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കാണ് രോഗം.

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോർട് ചെയ്‌ത സ്‌ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 136 (കൊമ്മേരി,പുതിയങ്ങാടി, മൊകവൂര്‍, എലത്തൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍, കല്ലായി, മായനാട്, ഗോവിന്ദപുരം, പൊറ്റമ്മല്‍, നടക്കാവ്, തിരുവണ്ണൂര്‍, സിവില്‍ സ്‌റ്റേഷന്‍, കോട്ടൂളി, ചാലപ്പുറം, മേരിക്കുന്ന്, നല്ലളം, ആര്‍സി റോഡ്, വെളളിപ്പറമ്പ്, അരീക്കാട്, ഭട്ട് റോഡ്, ഫ്രാന്‍സിസ് റോഡ്, ബിലാത്തിക്കുളം, മെഡിക്കല്‍ കോളേജ്, ചക്കുംകടവ്, വെസ്‌റ്റ് ഹില്‍, കുതിരവട്ടം, പയ്യാനക്കല്‍, അശോകപുരം, മൂഴിക്കല്‍, വിരുപ്പില്‍, പൂളക്കടവ്, അരക്കിണര്‍, കൊളത്തറ, എടക്കാട്, ബേപ്പൂര്‍, മൂന്നാലിങ്ങല്‍, പുതിയറ, വേങ്ങേരി, കാരപ്പറമ്പ്, പൊക്കുന്ന്, കരുവിശ്ശേരി, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, റഹ്‌മാൻ ബസാര്‍, നെല്ലിക്കോട്)

Also Read: കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE