കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ്-19 സീറോ പ്രിവലൻസ് സർവേക്ക് ജില്ലയില്‍ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സർവേ പ്രവര്‍ത്തനമാണ് സംഘടിപ്പിക്കുന്നത്.

ജില്ലയില്‍ എട്ട് ഗ്രാമപഞ്ചായത്തുകള്‍ രണ്ട് മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാണ് സർവേ നടത്തുന്നത്. പഞ്ചായത്തുകളില്‍ നാല് വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റികളില്‍ ഒമ്പത് വാര്‍ഡുകളിലുമായി റാന്‍ഡം സാമ്പ്ളിങ് വഴി ആളുകളെ കണ്ടെത്തിയാണ് രക്‌ത സാമ്പിളുകള്‍ ശേഖരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 10 ആരോഗ്യസ്‌ഥാപനങ്ങള്‍ അഞ്ച് പോലീസ് സ്‌റ്റേഷനുകള്‍ അഞ്ച് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ നിന്നും സർവേ വഴി രക്‌ത സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.

ബദിയടുക്ക, ചെറുവത്തൂര്‍, എന്‍മകജെ, കാറഡുക്ക, കോടോം ബെള്ളൂര്‍, പള്ളിക്കര, തൃക്കരിപ്പൂർ, വോര്‍ക്കാടി എന്നീ പഞ്ചായത്തുകളിലും കാസർഗോഡ്, നീലേശ്വരം എന്നീ മുന്‍സിപ്പാലിറ്റികളിലുമാണ് ജില്ലയില്‍ സമൂഹ സർവേ പ്രവര്‍ത്തനം നടത്തുന്നത്.

നര്‍ക്കിലക്കാട്, ഓലാട്ട്, മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മംഗല്‍പാടി താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി കാസർഗോഡ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, സി എച് സി പെരിയ, ബദിയടുക്ക എന്നീ ഗവൺമെന്റ് ആരോഗ്യ സ്‌ഥാപനങ്ങള്‍, കിംസ് ഹോസ്‌പിറ്റൽ കാസർഗോഡ്, തേജസ്വിനി ഹോസ്‌പിറ്റൽ നീലേശ്വരം, എന്നി സ്വകാര്യ ആശുപ്രതികള്‍ ചെമ്മനാട്, ദേലംപാടി, കിനാനൂര്‍കരിന്തളം, പടന്ന എന്നി ഗ്രാമപഞ്ചായത് ഓഫീസുകള്‍, കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയം, ജില്ലാ പോലീസ് ആസ്‌ഥാനം, കോസ്‌റ്റൽ പോലീസ് സ്‌റ്റേഷൻ തൃക്കരിപ്പൂര്‍, ബേഡകം പോലീസ് സ്‌റ്റേഷൻ, വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ, മേല്‍പറമ്പ് പോലീസ് സ്‌റ്റേഷൻ എന്നീ സ്‌ഥാപനങ്ങളിലെ 12 വീതം ജീവനക്കാരുടെയും രക്‌തസാമ്പിളുകള്‍ ശേഖരിക്കും.

സാമ്പിളുകൾ ജില്ലാ ആശുപത്രിയിലെ ലാബില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്. രക്‌തത്തിലെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തുന്നതിലൂടെ സമൂഹത്തിലെ രോഗവ്യാപന നിരക്ക് അറിയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സർവേ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എവി രാംദാസ് പറഞ്ഞു.

Also Read: ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കോര്‍പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE