ഈ ആഴ്‌ചയും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന, വളര്‍ച്ചാനിരക്കില്‍ നേരിയ കുറവ്

By Desk Reporter, Malabar News
Malabar News_Covid Case Down
REpresentational Image
Ajwa Travels

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ വന്‍കുതിപ്പ് രേഖപ്പെടുത്തിയതോടെ, ഏറ്റവും മാരകമായ ആഴ്‌ചയിലൂടെയാണ് രാജ്യം കടന്നുപോയതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
അതേസമയം രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുതിപ്പ് തുടരുമ്പോഴും ഇവയുടെ വളര്‍ച്ചാനിരക്ക് മുന്‍ ആഴ്‌ചകളേക്കാള്‍ കുറയുന്നത് ശുഭസൂചനയാണ് നല്‍കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

ഈ ആഴ്‌ചയില്‍ ( ആഗസ്റ്റ് 10-16) ആകെ 4.3 ലക്ഷം കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിന് മുന്‍പത്തെ ആഴ്‌ചയില്‍ 4.1 ലക്ഷമായിരുന്നു രോഗികളുടെ എണ്ണം. ഈ ആഴ്‌ചയില്‍ വളര്‍ച്ചാനിരക്ക് 5.9 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ ആഴ്‌ചയില്‍ 10.9 ശതമാനമായിരുന്നു രോഗബാധയുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക്. ടെസ്റ്റുകളുടെ എണ്ണത്തില്‍ ഈ ആഴ്‌ച വളരെയധികം മുന്നില്‍ ആണെന്നിരിക്കെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യസമില്ലാത്തത് രോഗവ്യാപനത്തിന്റെ തോത് കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മരണസംഖ്യയിലും ഇതേ പ്രവണത കണ്ടുവരുന്നതിനാല്‍ ഇത് ഉറപ്പിക്കാമെന്നുമാണ് വാദങ്ങള്‍.കഴിഞ്ഞ ആഴ്‌ച (ആഗസ്റ്റ് 3-9) 17.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മരണനിരക്ക് ഇക്കുറി 4.4 ശതമാനമായി കുറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള ആഴ്‌ചകളിലും ഈ പ്രവണത ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ മുഖവിലയ്ക്കേണ്ടതുള്ളൂ എന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

ഇന്നലെ ഒരു ദിവസം സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രോഗമുക്തരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതും ആശ്വാസമാവുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE