കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; രാജ്യത്ത് രോഗമുക്‌തി നിരക്ക് 98.71

By Team Member, Malabar News
new Covid Cases- India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 3,116 പേർക്ക് കൂടിയാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന കോവിഡ് മരണസംഖ്യ 47 ആയും കുറഞ്ഞു. നിലവിൽ രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.71 ശതമാനമായി ഉയർന്നത് വലിയ ആശ്വാസമാണ് സൃഷ്‌ടിക്കുന്നത്‌.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 4,29,90,991 ആയി ഉയർന്നിട്ടുണ്ട്. രോഗമുക്‌തി നിരക്ക് ഉയർന്നതിനാൽ തന്നെ 38,069 ആളുകൾ മാത്രമാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. കൂടാതെ ഇതുവരെ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരണപ്പെട്ട ആളുകളുടെ എണ്ണം 5,15,850 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 180 കോടി ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

Read also: ഹരിദാസൻ കൊലപാതകം; പ്രതികളെ പോലീസ് ചോദ്യം ചെയ്‌ത്‌ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE