മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; രോഗമുക്‌തി 7723, രോഗബാധ 8764

By Desk Reporter, Malabar News
Pinarayi Vijayan 2020 Nov 11_Malabar News
Ajwa Travels

തിരുവനന്തപുരം: പത്രസമ്മേളനത്തിലെ കോവിഡുമായി ബന്ധപ്പെട്ട പ്രസക്‌തഭാഗങ്ങൾ; സംസ്‌ഥാനത്ത് രോഗമുക്‌തി നേടിയത് 7723 പേരാണ്. ആകെ രോഗബാധ 8764 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തോഴിലാളികൾ എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വയനാട് 155 ആദിവാസികൾക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രോഗമുക്‌തി വന്നവരിലെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പോസ്‌റ്റ് കോവിഡ് ചികിത്സ ആരംഭിക്കും. കാസർകോട് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്ളാസ്‌മ ചികിൽസക്കുള്ള ക്രമീകരണങ്ങളായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അതീവ രോഗബാധിതരായ രോഗികളെ ചികിൽസിക്കാൻ ഉപയോഗിക്കും.

ശബരിമല സന്ദർശനത്തിന് ദിവസവും 250 പേർക്ക് വിർച്യൽ ക്യു ആണ് നടപ്പാക്കിയത്. മണ്ഡല മകര വിളക്ക് കാലത്തും ഇത് നടപ്പാക്കും. ക്വാറന്റീൻ ലംഘിച്ച എട്ടു പേർക്കെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തു. നിരോധനാജ്‍ഞ ലംഘിച്ചതിന് 101 പേർ അഅറസ്‌റ്റിലായി. 39 കേസുകൾ രജിസ്‌റ്റർ ചെയ്‌തു.

Note: 2020 ഒക്‌ടോബർ 13 ലെ സമ്പൂർണ്ണ കോവിഡ് അവലോകനം ഇവിടെ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE