കോവിഡ് അവലോകനം; രോഗബാധ 8764, സമ്പർക്കം 8039, രോഗമുക്‌തി 7723

By Desk Reporter, Malabar News
Kerala Covid Report 2020 Nov 19 _Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്ന് ആയിരത്തിനു മുകളിൽ നാല് ജില്ലകളുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1139 പേർക്ക് ഇന്നും രോഗബാധയുണ്ട്. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ ഇന്ന് 76 ആണ്. ഇന്നത്തെ ആകെ രോഗബാധ 8764  ആണ്.സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത്  7723 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക രോഗികള്‍ 8039 ഇന്നുണ്ട്. ഉറവിടം അറിയാത്ത 528 രോഗബാധിതരും, 95,407 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 11 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 323
കണ്ണൂർ: 370
വയനാട്: 110
കോഴിക്കോട്: 1113
മലപ്പുറം: 1139
പാലക്കാട്: 606
തൃശ്ശൂർ: 1010
എറണാകുളം: 1122
ആലപ്പുഴ: 488
കോട്ടയം: 476
ഇടുക്കി: 79
പത്തനംതിട്ട: 244
കൊല്ലം: 907
തിരുവനന്തപുരം: 777

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7723, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂര്‍ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂര്‍ 442, കാസര്‍ഗോഡ് 422. ഇനി ചികിൽസയിലുള്ളത് 95,407. ഇതുവരെ ആകെ 2,07,357 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ക്രൂരതകൾക്ക് അവസാനമില്ല; യുപിയിൽ ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

ആകെ 8764 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 85 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 8039 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 308, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 333 പേര്‍ക്കും, കോഴിക്കോട് 1049, മലപ്പുറം 1040, വയനാട് ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 575 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 950 പേര്‍ക്കും, എറണാകുളം 949, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 459 പേര്‍ക്കും, ഇടുക്കി 71, കോട്ടയം 435, കൊല്ലം ജില്ലയില്‍ നിന്നുള്ള 862 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 224, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 680 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1046 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 21 ആണ്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍ഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News:ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു

ഇന്ന് രോഗം ബാധിച്ചത് 76 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 24 ആരോഗ്യ പ്രവർത്തകർക്കും, കൊല്ലം 16, മലപ്പുറം 11, എറണാകുളം 05, കോഴിക്കോട് 05, പത്തനംതിട്ട 03, ഇടുക്കി03, തൃശ്ശൂർ 03, ആലപ്പുഴ 02, കോട്ടയം 02 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 15 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 660 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read:അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 11 ഹോട്ട് സ്‌പോട്ടുകളാണ്; കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4)  എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2925 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,82,000 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,54,841 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,159 പേര്‍ ആശുപത്രികളിലുമാണ്.

National News: ശത്രുരാജ്യങ്ങൾക്കെതിരേ പുതിയ പദ്ധതിയുമായി ഇന്ത്യ; ശക്‌തി പകർന്ന് ഭീഷ്‌മയും റഫാലും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE