ഫൈസര്‍ വാക്‌സിനെടുത്ത നഴ്സിന് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
Pfizer vaccine
Ajwa Travels

കാലിഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 45കാരിക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് രോഗം സ്‌ഥിരീകരിച്ചത്. ഡിസംബര്‍ 18നാണ് ഇവര്‍ വാക്‌സിന്‍ എടുത്തത്.

വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ 10 മുതല്‍ 14 ദിവസം വേണ്ടിവരുമെന്ന് സാന്‍ഡിയാഗോ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്‌പെഷ്യലിസ്‌റ്റായ ക്രിസ്‌ത്യന്‍ റാമേഴ്സ് പറഞ്ഞു. വാക്‌സിൻ സ്വീകരിക്കുന്ന സമയം തന്നെ വൈറസ് ബാധയേറ്റ മറ്റ് ആരോഗ്യ പ്രവർത്തകരുടെ കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഡോസ് 50 ശതമാനം മാത്രമേ ഫലപ്രദമാവുകയുള്ളൂ. രണ്ടാമത്തെ ഡോസ് എടുക്കുമ്പോഴത് 95 ശതമാനം ആകുമെന്നും റാമേഴ്സ് കൂട്ടിച്ചേർത്തു.

അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിസംബര്‍ 11നാണ് ഫൈസര്‍ ബയോന്‍ടെക് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ ജര്‍മന്‍ കമ്പനിയായ ബയോന്‍ടെക്കിനൊപ്പം ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

Read also: ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE