വീണ്ടും കോവിഡ്; രാജസ്‌ഥാൻ-ചെന്നൈ മൽസരവും മാറ്റി

By Trainee Reporter, Malabar News
Representational image

ചെന്നൈ: ഐപിഎല്ലിൽ ബുധനാഴ്‌ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്‌ഥാൻ റോയൽസും തമ്മിലുള്ള മൽസരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിംഗ് പരിശീലകൻ ആർ ബാലാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കളി മാറ്റിയത്.

ചെന്നൈ താരങ്ങൾ ഇനി 6 ദിവസത്തേക്ക് ക്വാറന്റെയ്‌നിൽ കഴിയേണ്ടിവരും. ക്വാറന്റെയ്ൻ കഴിഞ്ഞ് 3 ആർടിപിസിആർ ടെസ്‌റ്റുകളും നടത്തി അവ നെഗറ്റീവായാൽ മാത്രമേ ചെന്നൈ താരങ്ങൾക്ക് ഇനി കളിക്കളത്തിൽ ഇറങ്ങാനാകൂ.

ഐപിഎല്ലിൽ മാറ്റിവെക്കുന്ന രണ്ടാമത്തെ മൽസരമാണിത്. നേരത്തെ നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ മൽസരവും കോവിഡ് മൂലം മാറ്റിവച്ചിരുന്നു. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവായതിനെ തുടർന്നായിരുന്നു മൽസരം മാറ്റിവെച്ചത്.

Read also: ലോക്ക്‌ഡൗൺ സമാന നിയന്ത്രണം; റംസാൻ വിപണി നഷ്‌ടമായേക്കും; വ്യാപാരികൾ ആശങ്കയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE