കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു

By Staff Reporter, Malabar News
Parliment_malabarnews
Representational Image
Ajwa Travels

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ബജറ്റ് സമ്മേളനത്തോടൊപ്പം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുക. അതിന് മുന്നോടിയായി ജനുവരി പകുതിക്ക് ശേഷം പാർലമെന്റ് ചേരും.

നേരത്തെ സെപ്റ്റംബറിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. എംപിമാർക്കും മറ്റ് ഉദ്യോഗസ്‌ഥർക്കും കോവിഡ് ബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ആയിരുന്നു സമ്മേളനം വെട്ടിച്ചുരുക്കിയത്.

ഡെൽഹിയിൽ കോവിഡ് ബാധ വർധിക്കുകയാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും രോഗബാധ കൂടിയതോടെ സമ്മേളനം നീട്ടിവെക്കാൻ തീരുമാനം എടുക്കുകയായിരുന്നു.

Read Also: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് പോലീസിനെ മാറ്റിനിർത്തണം; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE