കോവിഡ് ഇന്ത്യ; 29,689 പേർക്ക് രോഗബാധ, മരണം 415

By Staff Reporter, Malabar News
india-covid
Representational Image
Ajwa Travels

ന്യൂഡെൽഹി: നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 42,363 പേർക്ക് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. 3,06,21,469 പേർ ഇത് വരെ രോഗമുക്‌തി നേടി.

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 1.73 ശതമാനമായി കുറഞ്ഞു എന്നതാണ് ആശ്വാസകരമായ വാർത്ത. 3,98,100 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച് ചികിൽസയിൽ കഴിയുന്നത്. വാക്‌സിൻ ക്ഷാമം തുടരുന്നതിനിടെ ഇത് വരെ 44,19,12,395 ഡോസ് വാക്‌സിൻ രാജ്യത്ത് ഇത് വരെ വിതരണം ചെയ്‌തു. ഇന്നലെ മാത്രം സംസ്‌ഥാനങ്ങൾക്ക് 66 ലക്ഷം ഡോസുകൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: പ്രതിഷേധം ശക്‌തം; അഫ്‌ഗാന് പിന്നാലെ ഇറാഖിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്‌ സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE