തമിഴ്​നാട്ടിൽ ​ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

By News Desk, Malabar News
covid in tamilnadu
Representational Image

ചെന്നൈ: തമിഴ്​നാട്ടിൽ ലോക്ക്​ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്ക്ഡൗൺ നീട്ടിയത്​. തമിഴ്​നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കൂടുതൽ ജില്ലകളിൽ ഇളവ്​ നൽകാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്​.

ഇളവുകൾ നൽകിയ 27 ജില്ലകളിലെ സ്​കൂളുകൾ, കോളേജുകൾ എന്നിവയുടെ ഓഫിസുകൾ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങൾക്ക്​ 50 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം. വ്യവസായ സ്‌ഥാപനങ്ങൾക്ക്​ 33 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം.

ഐടിയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങൾക്ക്​ 20 ശതമാനം ജീവക്കാരോ അല്ലെങ്കിൽ പത്ത്​ ശതമാനം ജീവനക്കാരുമായോ തുറന്ന്​ പ്രവർത്തിക്കാം, തുടങ്ങി നിരവധി ഇളവുകളാണ്​ നിലവിൽ നൽകിയിരിക്കുന്നത്.​ അതേസമയം കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്​, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാട്​ദുരൈ എന്നിവിടങ്ങളിൽ ഇളവുകൾ നൽകിയിട്ടില്ല.

National News: ഐസിഎംആര്‍ ദേശീയ സീറോ സര്‍വേ ആരംഭിക്കുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE