കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട; മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാം

By Team Member, Malabar News
Abu Dhabi News
Ajwa Travels

അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റ് എമിറേറ്റുകളിൽ ഉള്ള ആളുകൾ കോവിഡ് പിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിയന്ത്രണമാണ് നിലവിൽ നീക്കിയത്.

ഇളവ് നൽകിയ സാഹചര്യത്തിൽ നാളെ മുതൽ ദുബായ് ഉൾപ്പടെയുള്ള എമിറേറ്റുകളിൽ നിന്നും പിസിആർ പരിശോധന നടത്താതെ അബുദാബിയിലേക്ക് പ്രവേശിക്കാൻ സാധിക്കും. നിലവിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ സമിതി വ്യക്‌തമാക്കി. അതേസമയം യുഎഇക്ക് പുറത്തു നിന്നും അബുദാബി വിമാനത്താവളത്തിൽ എത്തുന്നതിന് യാത്രക്കാർ കോവിഡ് പിസിആർ പരിശോധന ഫലം നിർബന്ധമായും കയ്യിൽ കരുതണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; വ്യാജ പ്രചാരണമെന്ന് പന്ന്യൻ രവീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE