90 മിനുട്ടിനുള്ളിൽ കോവിഡ് ഫലം അറിയാം; കിറ്റുമായി ടാറ്റ

By Trainee Reporter, Malabar News
low cost covid test kit
Representational Image
Ajwa Travels

ന്യൂഡെൽഹി: 90 മിനുട്ടിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച് ടാറ്റ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്. തിങ്കളാഴ്‌ച പുറത്തിറക്കിയ കിറ്റ് ഡിസംബർ മാസത്തോടെ ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കുമെന്ന് ടാറ്റ സിഇഒ ഗിരീഷ് കൃഷ്‌ണമൂർത്തി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ടാറ്റയുടെ ഹെൽത്ത് കെയർ വിഭാഗമായ ടാറ്റ മെഡിക്കൽ ആൻഡ് ഡയഗ്‌നോസ്‌റ്റിക്‌സാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. സർക്കാർ അനുമതി ലഭിച്ച കിറ്റുകൾ ടാറ്റയുടെ ചെന്നൈയിലെ പ്ളാന്റിലാണ് നിർമ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകൾ നിർമ്മിക്കാനുള്ള ശേഷി പ്ളാന്റിനുണ്ടെന്നും ഗിരീഷ് കൃഷ്‌ണമൂർത്തി വ്യക്‌തമാക്കി.

Read also: ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നെഗറ്റീവായാൽ പ്രവാസികൾക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE