കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു

By Staff Reporter, Malabar News
government-to-take-decision-on-birth-certificate
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. പതിനൊന്ന് മണിക്കാണ് യോഗം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്‌ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു കൂട്ടിയത്.

അതേസമയം രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. 3,26,098 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 3,890 പേർ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നു. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ സംസ്‌ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read Also: ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE