മുംബൈ: ഐപിഎല്ലിന് ഭീഷണിയായി കോവിഡ് ബാധ ഉയരുന്നു. ബ്രോഡ്‌കാസ്‌റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്‌റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ട് കിരൺ മോറെക്കുമാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ, ഡെൽഹി ക്യാപിറ്റൽസ് താരം അക്‌സർ പട്ടേൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ താരം ദേവ്ദത്ത് പടിക്കൽ എന്നിവർക്കും വാംഖഡെ സ്‌റ്റേഡിയത്തിലെ മറ്റ് ചില ഗ്രൗണ്ട് സ്‌റ്റാഫുകൾക്കും കോവിഡ് പോസിറ്റീവായിരുന്നു.
സ്‌റ്റാർ ബ്രോഡ്‌കാസ്‌റ്റ് ടീമിലെ 14 അംഗങ്ങൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ഡയറക്‌ടർമാർ, ഇവിഎസ് ഓപ്പറേറ്റർമാർ, പ്രൊഡ്യൂസർമാർ, ക്യാമറമാൻമാർ, വീഡിയോ എഡിറ്റർമാർ എന്നിവർ കോവിഡ് ബാധിതരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്.
മുംബൈയിലെ ഒരു ഹോട്ടലിലാണ് അവർ ക്വാറന്റയ്‌നിൽ കഴിഞ്ഞിരുന്നത്. മഹാരാഷ്‌ട്രയിൽ കോവിഡ് ബാധ ഉയരുമ്പോഴും മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഐപിഎൽ നടത്തുന്നതിൽ സ്‌റ്റാർ നെറ്റ്‌വർക്ക് ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്.
Read Also: സ്വർണവില പവന് 120 രൂപ കൂടി 33,920 രൂപയായി