കോവിഡ് അൺലോക്: ആരാധനാലയ വിഷയത്തിലെ സർക്കാർ മൗനം ദുരൂഹം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS EK Group
Ajwa Travels

മലപ്പുറം: ആരാധനാലയങ്ങളോടുള്ള സർക്കാർ നിലപാട് വിശ്വാസികളെ വേദനിപ്പിക്കുന്നതും ഇതേക്കുറിച്ചുള്ള മൗനം, ഏറെ ദുരൂഹമാണെന്നും സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ നിന്ന് ആരാധനാലയങ്ങളെ അവഗണിക്കുന്നത് വേദനാജനകമാണ്. വാണിജ്യ ഏരിയകളിലും മറ്റും ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും പ്രത്യേക സമയവും ദിവസവും നിശ്‌ചയിച്ചു തുറന്ന് പ്രവർത്തിക്കാൻ അനുമതിയും നൽകുന്ന സർക്കാർ, ആരാധനാലയങ്ങളുടെ വിഷയത്തിൽ മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ട്‘-എസ്‌വൈഎസ്‌ വിശദമാക്കി.

വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും അമ്പതിലധികം ആളുകൾ പങ്കെടുക്കുന്ന പല യോഗങ്ങളും നടത്താൻ സർക്കാർ അനുമതി നൽകുന്നുണ്ട്. നിയമങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശിക്കുവാനുള്ള അനുമതി ഉടൻ ഉണ്ടാവണമെന്ന് എസ്‌വൈഎസ്‌ ആവശ്യപ്പെട്ടു.

വിശ്വാസികൾക്ക് വേണ്ടി നിയമ സഭയിൽ സംസാരിക്കുന്നവരെ പരിഹസിക്കാനും ഒറ്റപ്പെടുത്താനും ഭരണപക്ഷ അംഗങ്ങളെ ബോധപൂർവ്വം സർക്കാർ, തയ്യാറാക്കി നിർത്തുന്നതായും സംശയമുണ്ട്; എസ്‌വൈഎസ്‌ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായ ജില്ലാകമ്മിറ്റി സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂർ ഉൽഘാടനം ചെയ്‌തു.

ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ഷാഹുൽ ഹമീദ് മാസ്‌റ്റർ മേൽമുറി, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്‍മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‍മാനി കാളികാവ്, എം സുൽഫിക്കർ അരീക്കോട്, പികെ ലതീഫ് ഫൈസി മേൽമുറി എന്നിവർ കമ്മിറ്റിയിൽ സംബന്ധിച്ചു.

Most Read: സൂക്ഷിച്ചില്ലെങ്കിൽ ‘വൈറൽ’ ആകും; മുന്നറിയിപ്പുമായി കേരള പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE