റഷ്യക്കു പിന്നാലെ ചൈനയും ; കോവിഡ് വാക്സിന്റെ പേറ്റന്റിന് അംഗീകാരം

By Desk Reporter, Malabar News
covid vaccine_2020 Aug 18
Representational Image
Ajwa Travels
റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെ ചൈനയും വാക്സിൻ പേറ്റന്റിന് അപേക്ഷ നൽകിയിരുന്നതായി റിപോർട്ടുകൾ. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കാൻസിനോ ആണ് ഗവേഷണം നടത്തുന്നത്. Ad5-nCoV എന്ന് പേരിട്ടിരിക്കുന്ന വാക്സിന് ബീജിങ്ങിൽ നിന്നും പേറ്റന്റ് അപേക്ഷ സ്വീകരിച്ചു എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട്‌ ചെയ്യുന്നത്.
ചൈനയിലെ ദേശീയ ബൗദ്ധിക സ്വത്തവകാശ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വാക്സിന്റെ വിശദാംശങ്ങൾ ലഭ്യമാണ് എന്നാണ് വിവരം. എത്രയും പെട്ടെന്ന് തന്നെ അവസാനഘട്ട പരീക്ഷണം കൂടി പൂർത്തിയാക്കി വലിയ അളവിൽ ഉത്പാദനം തുടങ്ങാനുള്ള പദ്ധതികളുണ്ടെന്നും റഷ്യ വാക്സിൻ പുറത്തിറക്കിയ അതേ ദിവസമായ ആഗസ്റ്റ് 11നാണ് ചൈനീസ് വാക്സിൻ പേറ്റന്റിനുള്ള അപേക്ഷ സമർപ്പിച്ചതെന്നും ചൈനയിലെ ദേശീയ പത്രമായ പീപ്പിൾസ് ഡെയിലിയിൽ വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

വാക്സിനു പേറ്റന്റ് ലഭിച്ചെന്നും അതിന്റെ സുരക്ഷയും ഗുണമേന്മയും പരിഗണിച്ചാണ് അനുമതി ലഭിച്ചതെന്നും കാൻസിനോ ഫാർമസ്യൂട്ടിക്കൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയിലാവും ഫേസ് 3 പരീക്ഷണം.

ഇതോടെ കോവിഡ് വാക്സിൻ പോരാട്ടം മുറുകുകയാണ്, ആഗോളതലത്തിൽ വൻ മത്സരമാണ് ഇതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE