കോവിഡ് വാക്‌സിന്‍ വിതരണം; സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങള്‍

By Syndicated , Malabar News
covid vaccin distribution
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്  വാക്‌സിന്‍ വിതരണം 133 കേന്ദ്രങ്ങളിലായി നടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായാണ്  വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക. എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളില്‍ ഒന്‍പത് വീതവുമാണ് വാക്‌സിന്‍ കേന്ദ്രങ്ങള്‍. ആദ്യദിനം ഓരോ കേന്ദ്രത്തിലും നൂറ് പേര്‍ക്ക് വീതം  13,300 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യും.

ഈ മാസം പതിനാറ് മുതല്‍ രാജ്യത്ത്  കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

നാളെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പതിനാറാം തീയതി മുതല്‍ വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ മൂന്ന് കോടി പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

Read also: ഔദ്യോഗിക വസതി ഒഴിഞ്ഞ് വിഎസ് അച്യുതാനന്ദന്‍; ബാര്‍ട്ടണ്‍ ഹില്ലിലേക്ക് മാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE