സംസ്‌ഥാനത്തെ വാക്‌സിന്‍ ഡ്രൈ റണ്‍; സ്‌ഥലവും സമയവും വിശദീകരിച്ച് ആരോഗ്യമന്ത്രി

By News Desk, Malabar News
Malabarnews_kk shailaja
ആരോഗ്യമന്ത്രി കെകെ ശൈലജ
Ajwa Travels

സംസ്‌ഥാനത്ത് നാളെ നടക്കുന്ന കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്ണിന്റെ സ്‌ഥലവും സമയവും അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്.

തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളില്‍ ഡ്രൈ റണ്‍ നടക്കും. ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പാലക്കാട് നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. 

ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക. രജിസ്‌റ്റര്‍ ചെയ്‌തത്‌ ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുക. വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

Also Read: സ്‌പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റ്; ചെന്നിത്തലയെ തള്ളി പിജെ കുര്യൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE