കോവിഡ് വാക്സിൻ ഉടൻ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

By Desk Reporter, Malabar News
Covid vaccine_2020 Aug 15
Representational Image
Ajwa Travels

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വാക്സിനുകൾ പരീക്ഷണത്തിലാണെന്നും രാജ്യത്തെ എല്ലാവർക്കും ഇത് ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ പറഞ്ഞു. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കുമെന്നും രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വലിയ കമ്പനികൾ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിർമിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 18 ശതമാനത്തിന്റെ വർദ്ധനയാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ. എല്ലാവർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE