കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റും ഫുട്‍ബോളും; യുഎഇയിൽ വിലക്ക്

By Team Member, Malabar News
uae news
Representational image
Ajwa Travels

അബുദാബി : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയവ കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റാസല്‍ഖൈമ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം. നിരോധനം ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഹൗസിങ്‌ കോമ്പൗണ്ടുകളിലോ കെട്ടിടങ്ങള്‍ക്കിടയിലോ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് റാസല്‍ഖൈമ പോലീസ് ട്വീറ്റ് ചെയ്‍തു.

നിരോധനം ലംഘിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കളിക്കാൻ ഒത്തുകൂടുന്നവർക്ക് പിഴ ശിക്ഷയായി നൽകുമെന്നാണ് അധികൃതർ മുന്നറിപ്പ് നൽകിയിരിക്കുന്നത്. അടുത്തിടെ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിക്കാൻ ഒത്തുകൂടിയ 13 പേർക്ക് അധികൃതർ പിഴ ചുമത്തിയിരുന്നു. രാജ്യത്ത് നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ വിവിധ എമിറേറ്റുകളിൽ അധികൃതർ നടത്തിവരികയാണ്.

Read also : യുഎഇ; 24 മണിക്കൂറിൽ 1,717 രോഗബാധിതർ, 1,960 രോഗമുക്‌തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE