മുഖം സുന്ദരമാകാൻ വെള്ളരിക്ക; ഫേസ് പാക്കുകൾ പരിചയപ്പെടാം

By News Bureau, Malabar News
Ajwa Travels

ച‍ർമത്തിനും ആരോഗ്യത്തിനും ജലാംശം അടങ്ങിയ പച്ചക്കറികൾ പ്രധാനമാണെന്ന് അറിയാമല്ലോ. ഇത്തരത്തിൽ ആ‌ന്റി- ഇൻഫ്‌ളമേറ്ററി ഗുണങ്ങളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് വെള്ളരിക്ക. അവ വിവിധ ചർമ പ്രശ്‌നങ്ങൾക്ക് മികച്ച പ്രതിവിധിയുമാണ്.

ധാരാളം മിനറൽസിന്റേയും വിറ്റാമിനുകളുടെയും കലവറയായ വെള്ളരിക്ക ഉപയോഗിച്ചുള്ള ഫേസ് മാസ്‌കുകൾ ചർമം തിളക്കമുള്ളതാക്കുകയും മുഖത്തെ കരുവാളിപ്പ് മാറാനും സഹായിക്കുന്നു.

മൂന്ന് തരം വെള്ളരിക്ക ഫേസ് പാക്കുകളാണ് ഇനി പറയുന്നത്:

  1. രണ്ട് ടീസ്‌പൂൺ വെള്ളരിക്ക നീരും ഒരു ടീസ്‌പൂൺ തെെരും ചേർത്ത് മിക്‌സ് ചെയ്യുക. ശേഷം 15 മിനിറ്റ് ഈ പാക്ക് മുഖത്തിടുക. പാക്ക് ഇട്ട ശേഷം മുഖത്ത് നല്ല പോലെ മസാജ് ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും. പിന്നീട് നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.
  2. രണ്ട് ടീസ്‌പൂൺ കടലമാവ് പൊടിയും മൂന്ന് ടീസ്‌പൂൺ വെള്ളരിക്ക നീരും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ‌ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഏറെ ഫലപ്രദമാണ്.
  3. കറ്റാർവാഴ- വെള്ളരിക്ക ഫേസ് പാക്കാണ് ഇനി പറയുന്നത്. ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്‌പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകാം. ചർമം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണിത്.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്‌ത് അര്‍ജന്റീന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE