പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; രാജ്യത്ത് 44,887 പുതിയ രോഗബാധിതർ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 44,887 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിൽ 11 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് രാജ്യത്ത് കൂടുതൽ ആശ്വാസം പകരുന്നുണ്ട്. നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 1,17,591 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരായത്. കൂടാതെ 684 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിക്കുകയും ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 5,08,665 ആയി ഉയർന്നു.

4,26,31,421 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരിൽ 4,15,85,711 പേർ ഇതിനോടകം രോഗമുക്‌തരാകുകയും ചെയ്‌തു. 97.55 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 5,37,045 ആളുകളാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.

Read also: തടയണ പൊളിക്കൽ തുടരുന്നു; നിസാരമെന്ന് അൻവർ എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE