രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ 28,204 രോഗബാധിതർ

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 28,204 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ 5 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം കോവിഡ് പോസിറ്റിവ് കേസുകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 373 പേർക്കാണ് കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്‌ടപ്പെട്ടത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 4,28,682 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 41,511 കോവിഡ് ബാധിതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രോഗമുക്‌തി നേടിയതും ആശ്വാസം പകരുന്ന കണക്കാണ്. ഇതോടെ നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 3,88,508 ആയി കുറഞ്ഞു.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 3,11,80,968 പേരും ഇതിനോടകം രോഗമുക്‌തി നേടിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 97.45 ശതമാനമാണ്. 1.87 ശതമാനമാണ് നിലവിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 13,049 കേസുകളും റിപ്പോർട് ചെയ്‌തത്‌ കേരളത്തിൽ നിന്നാണ്.

Read also: അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം; അപ്‌നാ ഘർ പദ്ധതി പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE