കോഴിക്കോട്: റേഷനരിയിൽ നിന്ന് ചത്ത പാമ്പിൻ കുഞ്ഞിനെ കിട്ടിയെന്ന് പരാതി. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനാണ് പരാതി ഉന്നയിച്ചത്. ഇന്നലെ ഉച്ചക്ക് റേഷൻ കടയിൽ നിന്ന് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ നിന്നു പാത്രത്തിലേക്ക് മാറ്റുമ്പോഴാണ് പാമ്പിന്റെ അവശിഷ്‌ടം കണ്ടതെന്ന് രാജൻ പറഞ്ഞു. ഉടൻ കടയിൽ വിവരം അറിയിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് താലൂക്ക് സപ്ളൈ ഓഫീസർ ടിസി സജീവൻ പറഞ്ഞു.
Malabar News: കോവിഡ് വ്യാപനം; മരുന്ന് വിതരണം മുടങ്ങാതെ കാത്ത് കെഎംഎസ്‌സിഎൽ