മലപ്പുറം തെന്നലയിലെ യുവാവിന്റെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

By Trainee Reporter, Malabar News
kerala police
Representational Image
Ajwa Travels

മലപ്പുറം: തെന്നല സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകീട്ടാണ് തെന്നല സ്വദേശിയായ ശശിയെ പൂക്കിപ്പറമ്പ് മണ്ണാർപ്പടി അപ്‌ള ചോലക്കുണ്ടിലെ 70 അടി താഴ്‌ചയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, യുവാവിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. പൂർണമായും നഗ്‌നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കവും ഉണ്ടായിരുന്നു. സ്‌ഥലം ഉടമ തിരൂരങ്ങാടി സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ചു. മലപ്പുറത്ത് നിന്നുള്ള വിരലടയാള, ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തി.

കഴിഞ്ഞ ചൊവ്വാഴ്‌ച മുതലാണ് ശശിയെ കാണാതായത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പോലീസിന്റ തീരുമാനം. അതേസമയം, പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ശശിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read Also: കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE