നിലമ്പൂരില്‍ അമ്മയുടെയും മക്കളുടെയും മരണം; ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ തൂങ്ങി മരിച്ച അമ്മയുടെയും മൂന്ന് മക്കളുടെയും വീട്ടില്‍ നിന്ന് പോലീസ് ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുട്ടികളെ കൊണ്ടുപോകുന്നു എന്നും കുറിപ്പില്‍ ഉള്ളതായി പോലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാവാം ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്‌ന (35) മക്കളായ ആദിത്യന്‍ (12), അനന്തു (11), അര്‍ജുന്‍( 8) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരെ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ടാപ്പിംഗ് തൊഴിലാളിയായ രഹ്‌നയുടെ ഭര്‍ത്താവ് വിനേഷ് കണ്ണൂര്‍ ഇരിക്കൂറിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലുള്ള മൃതദേഹങ്ങളുടെ പോസ്‌റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

Read Also: ചാവക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

അതേസമയം 3 കുട്ടികളെ ഒരുമിച്ച് എങ്ങനെ കയറില്‍ കുരുക്കി, കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും നല്‍കിയിരുന്നോ, ആത്‍മഹത്യ എങ്ങനെ നടന്നു തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘത്തിന് ഇനിയും വ്യക്‌തത വന്നിട്ടില്ല. പോസ്‌റ്റ്മോര്‍ട്ടം പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യങ്ങള്‍ തെളിയും എന്നാണ്‌പോലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE