കണ്ണൂർ സർവകലാശാല സിലബസ് വിവാദം; റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്

By News Desk, Malabar News
R Bindu
Ajwa Travels

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസ് വിവാദത്തില്‍ സർക്കാർ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട് തേടി. റിപ്പോർട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും.

വർഗീയത സിലബസിന്റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വിസി അറിഞ്ഞു കൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വിസിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വിസി ഉറപ്പ് നൽകിയെന്നാണ് കെഎസ്‍യു വ്യക്‌തമാക്കുന്നത്. വിസിയുമായി നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വിസി ഉറപ്പു നല്‍കിയതായും കെഎസ്‍യു നേതാക്കള്‍ പറഞ്ഞു.

വിഷയത്തിൽ കെഎസ്‍യു, യൂത്ത്​ കോൺഗ്രസ്, ഫ്രറ്റേണിറ്റി, എംഎസ്​എഫ്​​ പ്രവർത്തകർ യൂണിവേഴ്​സിറ്റിക്ക്​​ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സിലബസിനെ പിന്തുണച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐ രംഗത്തെത്തി. സവര്‍ക്കറുടെ പുസ്‌തകം വിമര്‍ശനാത്‌മകമായി പഠിക്കണമെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസന്‍ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

National News: ഉൽസവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം; തമിഴ്‌നാട്ടിൽ വിലക്ക് ഒക്‌ടോബർ 31 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE