ഉത്തര മലബാറിന്റെ വികസനകുതിപ്പ്; കോലത്തുനാട് വൈദ്യുതി പാക്കേജ് അന്തിമഘട്ടത്തിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: വൈദ്യുതി പ്രസാരണ രംഗത്ത് കുതിപ്പേകുന്ന കോലത്തുനാട് പാക്കേജ് അന്തിമഘട്ടത്തിൽ. കാസർഗോഡ്, കണ്ണൂർ ജില്ലകളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്‌താക്കൾ. ഉത്തര മലബാറിന്റെ വൈദ്യുതി പ്രസാരണ ശൃംഖല ശക്‌തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ട്രാൻസ്‍ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായാണ് കോലത്തുനാട് പാക്കേജ് ആവിഷ്‌ക്കരിച്ചത്. പദ്ധതിക്കാവശ്യമായ ടവർ നിർമാണം ഉടൻ പൂർത്തീകരിച്ച് ഉൽഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. മലബാറിലെ വ്യവസായ സംരംഭങ്ങൾക്കും മറ്റും ആവശ്യമായ കൂടുതൽ വൈദ്യുതി പാക്കേജ് വഴി വിതരണം ചെയ്യാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

കിഫ്‌ബി ഫണ്ട് വഴി ലഭിച്ച 360 കോടി രൂപാ ചിലവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്. സംസ്ഥാനത്ത് ഭാവിയിൽ വർധിക്കുന്ന വൈദ്യുതി ആവശ്യങ്ങൾ നിർവഹിക്കുന്നതിനോടൊപ്പം പ്രസാരണ നഷ്‌ടം ഗണ്യമായി കുറയ്‌ക്കാനും പാക്കേജ് വഴി സാധിക്കും. കാസർഗോഡ്, കണ്ണൂർ വികസനകുതിപ്പിന്റെ മറ്റൊരു അധ്യായമായിരിക്കും കോലത്തുനാട് പാക്കേജ്.

Read Also: കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE