കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ചത് രോഗാവസ്‌ഥ കൂടുതൽ ഗുരുതരമാക്കി. ഇന്നലെ ഹൃദയാഘാതം കൂടി വന്നതോടെ നില വഷളാവുകയായിരുന്നു.
ഇന്നലെ മൂന്ന് മണിയോടെയാണ് ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എക്‌സ്‌മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളത്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യസ്‌ഥിതി വിലയിരുത്തും. അതിന് ശേഷം ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് വിവരം.
Most Read| വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി