ചിരികൾ ബാക്കി; സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സിനിമാ ലോകം

തുടർച്ചയായ സൂപ്പർ മെഗാ ഹിറ്റുകൾ സിദ്ദിഖിന്റെ കൈയിൽ എപ്പോഴും ഭദ്രമായിരുന്നു. നർമത്തിന്റെ പുത്തൻ ഭാവതലങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയ ചിരിയുടെ ഗോഡ്‌ഫാദറാണ് വിട പറഞ്ഞത്.

By Trainee Reporter, Malabar News
director siddique
Ajwa Travels

കൊച്ചി: മലയാളത്തിന്റെ ചിരിയുടെ ഗോഡ് ഫാദർ സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജൻമനാടും സിനിമാ ലോകവും. സിദ്ദിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദ്‌ ഖബർസ്‌ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കാക്കനാട് പള്ളിക്കരയിലെ സ്വവസതിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലെത്തിച്ചത്.

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരുനോക്ക് കാണാൻ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് രാവിലെ മുതൽ സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഉറ്റസുഹൃത്തായ ലാൽ, മമ്മൂട്ടി, ജയറാം, സംവിധായകൻ ഫാസിൽ, കമൽ, ഫഹദ് ഫാസിൽ, സായികുമാർ തുടങ്ങി നിരവധിപേർ സുഹൃത്തിന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തി.

തുടർച്ചയായ സൂപ്പർ മെഗാ ഹിറ്റുകൾ സിദ്ദിഖിന്റെ കൈയിൽ എപ്പോഴും ഭദ്രമായിരുന്നു. നർമത്തിന്റെ പുത്തൻ ഭാവതലങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയ ചിരിയുടെ ഗോഡ്‌ഫാദറാണ് വിട പറഞ്ഞത്. ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സിദ്ദിഖ്, കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കരൾ രോഗ ബാധിതനായി രണ്ടുമാസത്തോളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.

Most Read| ‘പിതാവിന്റെ ഓർമകൾക്കൊപ്പം രാഷ്‌ട്രീയവും ചർച്ചയാവും’; ചാണ്ടി ഉമ്മൻ കളത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE