ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നുണ്ടായിരുന്നു. അവിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏഴംഗ സംഘമാണ് ബിജെപി പ്രവർത്തകൻ കൂടിയായ ശരത്തിനെ ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
ലഹരി സംഘവുമായാണ് തർക്കം ഉണ്ടായതെന്നും പോലീസ് പറയുന്നു. നിലവിൽ ശരത് ചന്ദ്രന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read: മദ്രസകളിലാകാം; സ്‌കൂളിലും കോളേജിലും ഹിജാബ് വേണ്ടെന്ന് പ്രഗ്യാ സിംഗ്