വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ പ്രതികരിക്കരുത്; എസ്‌വൈഎസ്‍

By Central Desk, Malabar News
Do not respond to hate propaganda on the same coin; SYS
Ajwa Travels

മലപ്പുറം: കേരളത്തിലെ മത മൈത്രിയും സൗഹാര്‍ദ്ദ അരീക്ഷവും തകര്‍ത്ത്, അതിൽ നിന്ന് മുതെലെടുക്കാൻ ഒരു വിഭാഗം ആസൂത്രിതമായി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും തെറി വിളികള്‍ക്കും അതേ നാണയത്തിൽ വൈകാരികമായി പ്രതികരിക്കരുതെന്ന് കരുവള്ളി അബ്‌ദുറഹീം ആവശ്യപ്പെട്ടു.

എസ്‌വൈഎസ്‍ മലപ്പുറം ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, സംഘടനയുടെ മലപ്പുറം സോണ്‍ ഒത്തുകൂടല്‍ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് സംയമനം പാലിക്കാൻ സമൂഹത്തോട് ആവശ്യപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബി പകര്‍ന്നു നല്‍കിയ സംയമനത്തിന്റെ പാത പിന്തുടരലാണ് യഥാർഥ വിശ്വാസിയുടെ കടമയെന്നത് ആരും മറന്നുകൂടെന്നും ഇദ്ദേഹം ഓർമപ്പെടുത്തി.

വിവാദങ്ങളില്‍ തളച്ചിടാതെ സമൂഹ നൻമക്കുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറണമെന്നും എസ്‌വൈഎസ്‍ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫിയാണ്ഒത്തുകൂടല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചത്.

എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറിമാരായ യൂസുഫ് സഅദി പൂങ്ങോട്, പിപി മുജീബുറഹ്‌മാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, സിദ്ധീഖ് മുസ്‍ലിയാർ മക്കരപ്പറമ്പ്, എസ്‌വൈഎസ്‍ മലപ്പുറം സോണ്‍ വൈസ് പ്രസിഡണ്ടുമാരായ മുസ്‌തഫ മുസ്‍ലിയാർ പട്ടര്‍ക്കടവ്, ഹുസൈന്‍ മിസ്ബാഹി മേല്‍മുറി, ഫിനാന്‍സ് സെക്രട്ടറി എംകെ അബ്‌ദുസലാം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്‌റുദ്ദീന്‍ കോഡൂര്‍, അഹമ്മദലി കോഡൂര്‍, അബ്‌ദുന്നാസർ പടിഞ്ഞാറ്റുമുറി, അക്ബര്‍ പുല്ലാണിക്കോട്, സിദ്ധീഖ് പുല്ലാര എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

Most Read: രണ്ടുജോഡി വസ്‌ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE