തലശ്ശേരി: ഡോക്‌ടറെന്ന വ്യാജേന ചികിൽസിച്ചയാൾ നൽകിയ കുത്തിവെപ്പിനെ തുടർന്ന് വളർത്തുനായ ചത്തതായി പരാതി. മേലൂർ സ്വദേശിയായ ദിനേശിനെതിരെയാണ് പരാതി. എടത്തിലമ്പലം സ്വദേശിനി നിഷ രാജീവാണ് പരാതി നൽകിയത്. വീട്ടിൽ വളർത്തുന്ന മിക്കി എന്ന നായയെ ഡോക്‌ടർ എന്ന വ്യാജേന ദിനേശൻ വീട്ടിൽവന്ന് ചികിൽസിച്ചതിനെ തുടർന്ന് നായ ചത്തെന്നാണ് നിഷയുടെ പരാതി.
ചികിൽസ ഫലിക്കാതെ രോഗം മൂർച്ഛിച്ച അവസ്‌ഥയിൽ നായയെ തലശ്ശേരിയിലെ വെറ്ററിനറി ഡോക്‌ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് നേരത്തെ നൽകിയ ചികിൽസയിലെ പിഴവാണ് മരണകാരണമെന്ന് വ്യക്‌തമായത്. ഇതിനെ തുടർന്ന് നിഷ ധർമടം പോലീസിൽ പരാതി നൽകി. മുൻ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടറായിരുന്ന ദിനേശൻ വളർത്തുമൃഗങ്ങളെ അനധികൃതമായി ചികിൽസിക്കാറുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Read also: പുലിത്തോൽ വിൽക്കാൻ ശ്രമം; പിതാവും മക്കളും ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ